aatmashakthiye irangi ennil vaa mazha pole
Aatmashakthiye Irangi Ennil Vaa Mazha Pole
ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ
ഇറങ്ങിയെന്നിൽ വാ
മഴ പോലെ പെയ്തിറങ്ങി വാ,
സ്വർഗ്ഗീയ തീയേ ഇറങ്ങി യെന്നിൽ വാ
ഇറങ്ങി യെന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ
ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നു വാ
മഴ പോലെ പെയ്തിറങ്ങി വാ
മഴ പോലെ പെയ്തിറങ്ങി വാ (2)
പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി,
അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ ,
കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ
(മഴ പോലെ …
കഴുകനെപോലെ ചിറകടിച്ചുയരാൻ,
തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ,
കാത്തിരിക്കുന്നിതാ ഞാനും യഹോവെ,
ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ
( മഴ പോലെ …
ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ,
മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ,
ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ,
ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ
( മഴ പോലെ … )
പെയ്തിറങ്ങി വാ തീയേ പെയ്തിറങ്ങി വാ….