Saramilla സാരമില്ല
അൽപ്പനേരം വേദനിച്ചോ ... സാരമില്ല
അൽപകാലം ചെന്നുചൊല്ലും ... നന്മയായി
രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട
സന്ധ്യയിലെ വിലാപമോ മറന്നുപോകും
ഉഷസ്സിലോ ആനന്ദഘോഷമുണ്ട്
കർത്താവിലെന്നും സന്തോഷമുണ്ട്
അൽപകാലം മൗനമായി കാത്തിരുന്നു
ഏകനായി യേശുവോട് ചേർന്നിരുന്നു
എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു
എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു
അപ്പനു മക്കളോടു കരുണയുണ്ട്
തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട്
വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല
പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല
ദർശനങ്ങൾ പൂർത്തിയാക്കാൻ ശക്തി തരും
ദൗത്യമെല്ലാം തീർത്തിടുമ്പോൾ പറന്നു പോകും
നിത്യതേജസ്സിൽ നാം ആനന്ദിച്ചീടും
നിത്യകാലം യേശുവിൽ ആശ്വസിച്ചീടും
അൽപ്പനേരം വേദനിച്ചോ ... സാരമില്ല
അൽപകാലം ചെന്നുചൊല്ലും ... നന്മയായി
alppaneram vedanicho saramilla
alppakaalam chennu chollum nanmayayi
rathri vegam theernnu pokum bhayappedenda
sandhyayile vilapamo marannu pokum
ushassilo aanandha khosham und
karthavilennum santhosham und
álppakalam mounamayi kaathirunnu
ekananayi yeshuvod chernnirunnu
ennilulla kuravukal thiricharinju
enni enni ettu paranj anuthapichu
appanu makkalod karunayund
than bhaktharin kannuneeril karuthalund
vagdathangal thanna dhaivam marakkukilla
parvathangal neengiyalum marukilla
dharshanangal poorthiyakkan sakthi tharum
dhouthyamellam theerthidumbol parannu pokum
nithyathejassil naam aanandhicheedum
nithyakaalam yeshuvil aswasicheedum