Sathwanamay സാന്ത്വനമായ്
കണ്ണീരുണങ്ങാത്തൊരീ വഴിത്താരയിൽ കാവലായി വന്നീടണേ
കാലം മായ്ക്കാത്ത മുറിവുകൾ തൃക്കൈയാൽ തഴുകി ഉണക്കീടണേ
കർത്താവേ കനിവായ് പെയ്‌തീടണേ
ദൂരെ ആകാശ ഗോപുര മുകളിൽ താരകം മിഴി തുറന്നു
ദിവ്യമാം താരകം മിഴി തുറന്നു
താഴെ മണ്ണിന്റെ നോവുകളാറ്റാൻ സ്നേഹദീപം തെളി ഞ്ഞു
പുൽക്കൂട്ടിൽ ശാന്തി പുഷ്പം വിടർന്നു
വഴിയും സത്യവും ജീവനുമായി നീ വന്നണഞ്ഞീടണേമേ
വചനം നിറച്ചീടണേ ഹൃത്തിൽ വചനം നിറച്ചീടണേ
കടലിലെ ആയിരം അലകളും കിളികളും കാറ്റും വാഴ്ത്തിടുന്നു..
നാധനെ പാടി സ്തുതിച്ചിടുന്നു
കനൽ പോലെ എരിയുന്ന കരളവിടുത്തേക്കു
കാഴ്ച്ചയായർപ്പിക്കുന്നു..പൂർണ്ണമായ് ബലിദാന മേകിടുന്നു
കൈത്തിരി വെട്ടമായീരുൾ പാതയിൽ വഴികാട്ടിയാവേണമേ
വചനം നിറച്ചീടണേ ഹൃത്തിൽ വചനം നിറച്ചീടണേ