• waytochurch.com logo
Song # 28693

Shudhar Sthuthikkum Veede ശുദ്ധർ സ്തുതിക്കും വീട



1. ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ

വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ

2. മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ
തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
മമ കൺകൾ പാരം കൊതിച്ചിടുന്നേ........വാനവരിൻ

3. അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
അളവന്യേ പാടിസ്തുതിച്ചിടും ഞാൻ......വാനവരിൻ

4. കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രാമമേ
പുകൾ പെരുകും പുത്തനെരുശലേമേ
തിരു മാർവ്വിൽ എന്നു ഞാൻ ചാരീടുമോ.......വാനവരിൻ

5. ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
ഇരുകരയും ജീവവൃക്ഷഫലങ്ങൾ
പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ.......വാനവരിൻ

6. കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
സുരവരരെ ചേർന്നങ്ങു പാടീടുവാൻ
ഉരുമോദം പാരം വളരുന്നഹോ.......വാനവരിൻ


1. shuddhar sthuthikkum veede daivamakkalkkullasrayame
parilasikkum swarna theruveedhiyil
athikuthukaal ennu njaan chernneedumo

vanavarin sthuthi nadam sadha muzhangum shalemil
ennu njaan chernneedumo parasuthane
ennu njaan chernneedumo

2. muthinaal nirmmithamaayulla panthrandu gopurame
thava mahathvam kanditt-angaanandhippan
mama kankal paaram kothichidunne

3. andhatha illa naade daiva thejassal minnum veede
thava vilakkaam daivathin kunjadine
alavenye paadi sthuthichidum njaan

4. kashtathayillaa naade daiva’bhaktharin vishraamame
pukal perukum puthan yerushaleme
thirumarvil ennu njaan chaareedumo

5. shudhavum subhravumaayulla jeevajala nadhiyin
irukarayum jeevavriksha phalangal
parilasikkum daivathin udyaname

6. karthru simhasanathin chuttum veenakal meettidunna
suravarare chernnangu paadeeduvaan
urumodham paaram valarunnaho


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com