• waytochurch.com logo
Song # 28701

നിന് ദാനം ഞാന് അനുഭവിച്ചു

Nin Daanam Njan Anubhavichu ‍ ‍ Christking Lyrics



നിന്‍ ദാനം ഞാന്‍ അനുഭവിച്ചു
നിന്‍ സ്‌നേഹം ഞാന്‍ രുചിച്ചറിഞ്ഞു

യേശുവേ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍ (2) (നിന്‍ ദാനം..)

യേശു എനിക്കു ചെയ്ത നന്മകളോര്‍ത്തിടുമ്പോള്‍
നന്ദികൊണ്ടെന്‍ മനം പാടീടുമേ
സ്‌തോത്രഗാനത്തിന്‍ പല്ലവികള്‍ (2) (യേശുവേ..)

ദൈവമേ നിന്‍റെ സ്‌നേഹം എത്രനാള്‍ തളളിനീക്കി
അന്നു ഞാന്‍ അന്യനായ് അനാഥനായ്
എന്നാല്‍ ഇന്നു ഞാന്‍ ധന്യനായ് (2) (യേശുവേ..)

എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവന്‍ തന്നു
യേശു എന്നേ ഒരുക്കിയല്ലോ (2) (യേശുവേ..)

നിത്യത ഓര്‍ത്തിടുമ്പോള്‍ എന്‍ ഹൃത്തടം ആനന്ദിക്കും
സ്വര്‍ഗ്ഗീയ സൗഭാഗ്യ ജീവിതം
വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു (2) (യേശുവേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com