• waytochurch.com logo
Song # 28704

Dukhathinte Panapathram ദുഖത്തിന്റെ പാനപാത്രം



1 ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ

2 ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല
എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു

3 കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ

4 ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു

5 ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി

6 ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ

7 ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്
പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്

8 പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ

9 ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്

10 ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു


1 dukhathinte panapatram karthaavente kayyil thannaal
santhoshathodathu vangi halleluiah paadeedum njan

2 doshamaayitt’ennodonnum ente thaathan cheykayilla
enne’yavanadichaalum avenenne snehikkunnu

3 kashta’nashta’meri vannaal bhaagyanaay theerunnu njan
kastmetta karthaavodu koottaaliyaay theerunnu njan

4 loka saukhyam’enthu tharum aathmaklesham’athin phalam
saubhaagyamull’aatma’jeevan kashtathayil vardhikkunnu

5 jeevanathin vambu vendaa kaazhchayude shobha vendaa
koodaarathin mudi pole krooshin niram maathram mathi

6 ullilenikkenthu sukham thejasserum kerubukal
kudaarathinn’akathunde shekkeenaayum’undavide

7 bhakthanmaaraam sahodarar vilakku pol koode’unde
praarthanayin dhoopam’unde meshamelenn’appam’unde

8 praakaarathil’ente mumbil yeshuvine kaanunnu njan
yaaga’peetdam’avanathre ennum’ente rakshayavan

9 dinam thorum puthukkunna shakthi’ennil pakaruvaan
swatccha’jalam vechittulla pichala’thottiyum’unde

10 lokhathe njaanorkunnila kashta’nashtam orkunnilla
eppolente karthaavine onnu kanamenneyullu


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com