ഏഴു വിളക്കിൻ നടുവിൽ
Ezhu Vilakkin Naduvil
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
ഹാലേലൂയ്യ… ഹാലേലൂയ്യ…
നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ
എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ
നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ