ഉമ്മ പുതപ്പുകളാൽ
Manasiloru Pulkkoodu
തിരുപിറവിയായ് മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം
തിരുസുതനുമായി മനസ്സുപങ്കിടാം മാലാഖമാരോടൊപ്പം(2)
കാഴ്ചയേകിടാം മന്നവരെപോലെ
മനമേകിടാം മഞ്ഞുപെയ്യുന്ന പോലെ
മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
മനസ്സിലൊരു പുൽക്കൂട്
താരകങ്ങൾ താലമേന്തും രാവിതാ
ദേവദൂതർ വീണ മീട്ടും ചേലിതാ (2)
അമ്മച്ചൂട് പുതച്ചു കിടക്കും പാരിൻ പൈതലേ...
അമ്മ കണ്ണീർ ഒപ്പിയെടുക്കും സ്നേഹപൊന്നൊളിയെ..(2)
കാലം കാത്തിരുന്നു കാണാൻ കണി കാണാൻ
കണ്ണിമചിമ്മാതെന്നും കരുതാൻ കരുണാമയനാവാൻ
കാഴ്ചയേകിടാം മനമേകിടാം
മണ്ണിൽ സമാധാനദൂതൻ പിറന്നു
വിണ്ണിൽ ആനന്ദ ഗീതം നിറഞ്ഞു
ഉമ്മപ്പുതപ്പുകളാൽ ഉണ്ണിക്കൊരുക്കീടാം
മനസ്സിലൊരു പുൽക്കൂട്
മനസ്സിലൊരു പുൽക്കൂട്
ഓർമ്മയിൽ ഞാൻ ഓമനിക്കും നാളിതാ
ആശയേകി പാരിലീശൻ വന്നിതാ(2)
സ്വർഗ്ഗം ഭൂവിലിറങ്ങിയ കണ്ടെൻ കണ്ണിൽ കൗതുകം..
സ്വപ്നം പൂത്തുവിടർന്നെൻ മുൻപിൽ സ്നേഹം സുന്ദരം...(2)
തമ്മിൽ തമ്മിലൊന്നായീ ഈ രാവിൽ പൂനിലാവിൽ
നന്മകളേകി കണ്മണിയായെൻ ഉള്ളിൽ വളരാനായി