Azhalinte Alayazhiyil അഴലിന്റെ അലയാഴിയിൽ
അഴലിന്റെ അലയാഴിയിൽ ഞാൻ
ഉഴലുന്ന നേരങ്ങളിൽ
മനതാരിൽ കനലുകൾ എരിഞ്ഞീടവെ
മിഴിനീരിൽ നോവുകൾ പൊഴിഞ്ഞീടവെ
അലിവോടെ കനിവോടെ അരികിലെത്തി
ആർദ്രതയോടെന്നെ ചേർത്തണച്ചു
യേശുവേ അങ്ങയെപ്പോലെ മറ്റാരുമില്ലേ
പ്രിയനേ അങ്ങല്ലാതെനിക്കാരുമില്ലേ
കൂരിരുൾ തിങ്ങും താഴ്‌വരയിൽ
കൂട്ടിനായി ആരാരും ഇല്ലെങ്കിലും
കൂടെപ്പിറപ്പുകൾ കൂട്ടുകാരും
കണ്ടിട്ടും കാണാതെ പോയിടുമ്പോൾ
കൂടെ നടപ്പാൻ കൂടെ വസിക്കാൻ
കൂട്ടിനായി അങ്ങെന്റെ കൂടെ വരും
കാൽവറി ക്രൂശിൽ പിടഞ്ഞവനെ
കാൽകരം ആണിമേൽ തറച്ചവനെ
കഷ്ടങ്ങൾ നിന്ദകൾ ഏറ്റവനെ
കൈപ്പുനീർ എനിക്കായ് കുടിച്ചവനെ
കഷ്ടം സഹിപ്പാൻ കണ്ണീർ തുടപ്പാൻ
ക്രൂശിതൻ യേശു എൻ കൂടെ ഉണ്ട്
azhalinte alayaazhiyil njan
uzhalunna nerangalil
manathaaril kanalukal erinjeedave
mizhineeril novukal pozhinjeedave
alivode kanivode arikilethi
aardhrathayodenne cherthanachu
yesuve angayepole mattarumille
priyane angallathenikarumille
koorirul thingum thazhvarayil
koottinayi aararum illenkilum
koodepirappukal koottukarum
kanditum kanathe poyidumbol
koode nadappan koode vasippan
koottinayi angente koode varum
kalvari krusil pidanjavane
kaalkaram aanimel tharachavane
kashtangal ninnakal ettavane
kayippunirenikayi kudichavane
kashtam sahippan kanneer thudappan
krushithan yesu en koode unde