സമുദ്രമേനീ ഓടുന്നതെന്ത്
Samudrame Nee Odunnathenthu
സമുദ്രമേ...നീ ഓടുന്നതെന്ത്
യോർദാനേ...നീ പിൻവാങ്ങുന്നതെന്ത്
പർവതങ്ങളെ നിങ്ങൾ മുട്ടാടിനെപ്പോൽ
കുന്നുകളെ നിങ്ങൾ കുഞ്ഞാടിനെപ്പോൽ
തുള്ളുന്നതെന്ത് തുള്ളുന്നതെന്ത്
യിസ്രായേലിൻ ദൈവം തന്റെ ജനത്തെ
മിസ്രയീമിൽ നിന്നും കൊണ്ടുവന്നപ്പോൾ
സമുദ്രം കണ്ടു ഓടി യോർദാൻ പിൻവാങ്ങി
പർവതങ്ങൾ മുട്ടാടിനെപ്പോലെ തുള്ളി
സമുദ്രമേ...നീ ഓടുന്നതെന്ത്
യോർദാനേ...നീ പിൻവാങ്ങുന്നതെന്ത്
പർവതങ്ങളെ നിങ്ങൾ മുട്ടാടിനെപ്പോൽ
കുന്നുകളെ നിങ്ങൾ കുഞ്ഞാടിനെപ്പോൽ
തുള്ളുന്നതെന്ത് തുള്ളുന്നതെന്ത്
ദൈവജെനം വിടുതലോടെ കടന്നു വരുമ്പോൾ
ദൈവം അവർക്കു മുമ്പായി
നട കൊള്ളുമ്പോൾ
സമുദ്രം കണ്ട് ഓടും യോർദാൻ പിൻവാങ്ങും
പർവതങ്ങൾ മുട്ടാടിനെപ്പോലെ തുള്ളും
സമുദ്രമേ... നീ ഓടുന്നതെന്ത്
യോർദാനേ... നീ പിൻവാങ്ങുന്നതെന്ത്
പർവതങ്ങളെ നിങ്ങൾ മുട്ടാടിനെപ്പോൽ
കുന്നുകളെ നിങ്ങൾ കുഞ്ഞാടിനെപ്പോൽ
തുള്ളുന്നതെന്ത് തുള്ളുന്നതെന്ത്
പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ
ഉള്ളംകാൽ യോർദാനിൽ ചവിട്ടീടുമ്പോൾ
യോർദാന്റെ ഒഴുക്കു നിലച്ചുപോകും
ദൈവജനം ജയത്തോടെ കടന്നുപോകും
സമുദ്രമേ...നീ ഓടുന്നതെന്ത്
യോർദാനേ...നീ പിൻവാങ്ങുന്നതെന്ത്
പർവതങ്ങളെ നിങ്ങൾ മുട്ടാടിനെപ്പോൽ
കുന്നുകളെ നിങ്ങൾ കുഞ്ഞാടിനെപ്പോൽ
തുള്ളുന്നതെന്ത് തുള്ളുന്നതെന്ത്
ഇന്ന് കണ്ട മിസ്രയീമ്യനെ ഇനി കാണുകയില്ല
ഇന്ന് കണ്ട പ്രതികൂലം ഇനി കാണുകയില്ല
ഇന്ന് കണ്ട കഷ്ടതയും ഇനി കാണുകയില്ല
സ്വർഗ്ഗകനാൻ ലക്ഷ്യമാക്കി യാത്ര തുടരാം
സമുദ്രമേ...നീ ഓടുന്നതെന്ത്
യോർദാനേ...നീ പിൻവാങ്ങുന്നതെന്ത്
പർവതങ്ങളെ നിങ്ങൾ മുട്ടാടിനെപ്പോൽ
കുന്നുകളെ നിങ്ങൾ കുഞ്ഞാടിനെപ്പോൽ
തുള്ളുന്നതെന്ത് തുള്ളുന്നതെന്ത്
തുള്ളുന്നതെന്ത്
