കോടമഞ്ഞും പൂനിലാവും
Kodamanjum poonilavum
കോടമഞ്ഞും പൂനിലാവും
കോടി തീർത്ത പുണ്യരാവ്... പുണ്യരാവ്...
മിന്നി മിന്നി വാനിലെങ്ങും
കണ്ണു ചിമ്മും താരാജാലം... താരാജാലം...
പാപലോകം ധന്യമാക്കാൻ
പാപികൾക്കു മോക്ഷമേകാൻ
പാരിടത്തിൽ ദൈവസൂനു ജാതനായ്
സ്നേഹരാജ്യം സാധ്യമാകാൻ
സ്നേഹിതരെ സ്വന്തമാക്കാൻ
പാരിടത്തിൽ ദൈവസൂനു ജാതനായ്
🎵 കൊറസ്:
ദേവദൂത ഗാനമെങ്ങും ഉയർന്നു കേൾക്കാൻ
ഹാലേലൂയ്യ ഗീതമെങ്ങും നിറഞ്ഞു നിൽക്കാൻ
ശാന്തി മന്നിലേകിടാൻ വന്ന നാഥനെ
മണ്ണും വിണ്ണും ഒന്നുചേർന്ന് വാഴ്ത്തിടുന്നിത
ഇരുളലയകറ്റിയ പുലരികൾ വരവായി
പുതുനിറമണിഞ്ഞൊരു നവദിനമുണർവായി
പരിശുദ്ധൻ പരലോകം വെടിഞ്ഞവൻ എളിമയാൽ
മനുജനായ് മഹിയിതിൽ ആഗതനായ്.... (×2)
പുൽക്കുടിലിന്നൊരു പുണ്യത്തിൻ
കൂടായായി.....
പൊൻസുതനണഞ്ഞിതാ
വചനത്തിൻ പൊരുളായി.....
മറിയത്തിൻ മകനായി....
പിറന്നവൻ അരുമയായ്...
ഇടയനായ് വഴികളിൽ
പാലകനായ്....(×2)
