കൂടുവിട്ടൊടുവിൽ ഞാനെൻ
Kooduvittoduvil Njanen
കൂടുവിട്ടൊടുവിൽ ഞാനെൻ...
കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിലെ
വീടിന്റെ മുൻപിലെത്തും
പാടിടും ജയഗീതമെ ഞാൻ പങ്ക-
പാടുകൾ ഏറ്റവനായി
ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾ
പറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽ
പക്ഷത്തു ചേർത്തിടുമേ
ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാ
പോകണമേശുവിൻ പാതനോക്കി
ഏകുന്നു സമസ്തവും ഞാൻ-എന്റെ
ഏക നാഥനെ നിനക്കായ്
പ്രാപഞ്ചികമതും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയനോടു കൂടെയെത്തുവാൻ
പ്രാക്കൾക്കണക്കേ പറക്കും
നാമന്ന് പ്രാപിക്കും രൂപാന്തരം
