• waytochurch.com logo
Song # 29813

നന്നായ് അറിയുന്നവൻ

Nannai Ariyunnavan Malayalam Christian Devotional DrRemi Mathew VGM Musi


നന്നായ് അറിയുന്നവൻ
എന്നെ നന്നാക്കീടുന്നവൻ
ഒന്നിനും മുട്ടില്ലാതെല്ലാമനുദിനം
തന്നു നന്നാക്കുന്നവൻ -യേശു
തന്നു നന്നാക്കുന്നവൻ
നന്നായ്....
മനം നൊന്തു കരയുമ്പോൾ കണ്ണീർ തുടയ്ക്കും
ഏകനായ് തീരുമ്പോൾ അരികിലെത്തും (2 )
അമ്മയെ പോലെന്നെ ആശ്വസിപ്പിക്കും (2 )
മാറോടു ചേർത്തണക്കും - എന്നെ (2 )
നന്നായ്....
ദുഷ്ടർ പഴിച്ചെന്നെ നിന്ദിച്ചിടുമ്പോൾ
ക്രൂരമാം ശോധന ഏറിടുമ്പോൾ (2 )
തളർന്നുറങ്ങുന്നേരം എൻ ചാരെ വന്നു (2 )
ഭയപ്പെടേണ്ടെന്നവൻ കാതിൽ ചൊല്ലും (2)
നന്നായ്....



                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com