അണയുന്നിതാ ഈ അൾത്താര മുന്നിൽ
NEW CHRISTAIN DEVOTIONALSANAYUNNITHAFRMATHEWS PAYYAPPILLY DN LIJO THUNDIYILBIJU KARUKUTY
അണയുന്നിതാ ഈ അൾത്താര മുന്നിൽ
അണയാത്ത കൈത്തിരി നാളവുമായി
കാഴ്ചയായി ജീവിതം നൽകുന്നിതാ
കനിവോടെ സ്വീകരിച്ചീടണമേ
എരിയും മെഴുകുതിരി നാളം പോലെ
ഉരുകും ഹൃത്തടം ചേർത്തുവയ്ക്കാം
നിറയുന്ന മിഴിനീർത്തുള്ളികളിൽ നാഥാ
നിറയണേ സ്നേഹഗ്നിരൂപനായി നീ (2)
കരുതും കരങ്ങളാൽ സ്നേഹത്തോടെ
അലിവായ് മായ്ക്കണേ എൻ പാപങ്ങൾ
നീയെന്റെ മനസ്സിൽ വന്നു വസിക്കുമെങ്കിൽ
നിർമ്മല ശോഭയിൽ വിളങ്ങിടുമേ (2)
Ch. അണയാം ഒരു മനമായി ഈ വേദിയിൽ
അനുരഞ്ജനത്തിൻ അനുഭവമായി
* അനുരഞ്ജനത്തിൻ ബലിവേദിയിൽ
* പുതിയ ക്രിസ്ത്യൻ ഭക്തിഗാനം
* കുർബാന ആരംഭ ഗാനം
* ബലിയുടെ ഗാനം
* മലയാളം കുർബാന പാട്ട്
