മറിയത്തിൻ പൊന്മകനായ്
ആഘോഷ രാവ് .. എബി വെട്ടിയാർ
മറിയയത്തീൻ പൊൻമകനായി
ദാവീദിൻ വംശജനായി
മാലോകർക്കെന്നും ആലംബമേകാൻ
ദൈവത്തിൻ പുത്രൻ പിറന്നു..
പാരിന്റെ പാപങ്ങൾ തൻപേരിൽ ചേർക്കുവാൻ സ്വർലോക നാഥൻ പിറന്നു.
സ്വർലോക നാഥൻ പിറന്നു .
(മറിയത്തിൻ...)
രാവേറെചെന്നനേരം ആട്ടിടയൻമാർ
ദൂതൻച്ചോല്ലും വാർത്തകേട്ടത്ഭുതമോടെ
കുന്നിറങ്ങി മലയിറങ്ങി താഴ്‌വാരങ്ങൾ
കടന്ന് ,
ബേത്ലഹേം പുൽക്കൂട്ടിൽ വേഗംച്ചെന്നു
അവർ കണ്ടൂ ...പൈതലെ
സുന്ദര കോമള രൂപനെ ..
തമ്പേറിൻ താളത്തിൽ കൈകൾകൊട്ടി
ആർപ്പോടെ
ആഘോഷിക്കാമിന്നീ രാവ്
നമുക്കാഘോഷിക്കാമിന്നി രാവ്
(മറിയത്തിൻ..)
രാജാക്കൻമാരവർ മൂന്ന് പേരും
നക്ഷത്രം നോക്കി മെല്ലെ യാത്രയായ്
കൊട്ടാരങ്ങൾ കടന്ന് മണിമേടകൾ കടന്ന്
പുൽക്കൂടിൻ മുകളിലാ താരം നിന്നു
അവർ കണ്ടൂ ..പൈതലെ
പുഞ്ചിരി തൂകിടും രാജനെ ..
തമ്പേറിൻ താളത്തിൽ കൈകൾകൊട്ടി
ആർപ്പോടെ
ആഘോഷിക്കാമിന്നി രാവ്
നമുക്കാഘോഷിക്കാമിന്നി രാവ്
(മറിയത്തിൻ ..)
