• waytochurch.com logo
Song # 29840

ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവായ ശ്രീമോഹൻലാലിന് മലയാളിയുടെ സ്വകാര്യ

Ambara veedhiyil l s Archbishop Cornelius Elanjical Vocal Fr Aloysius A Fernandez


ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവായ ശ്രീ.മോഹൻലാലിന്, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്, അഭിനന്ദനങ്ങളർപ്പിച്ചുകൊണ്ട് 2005 ൽ, അദ്ദേഹം മുഖവുര നൽകിയ ഒരു ക്രിസ്മസ് ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു.

രചന : ആർച്ച്ബിഷപ്പ് കൊർണേലിയൂസ് ഇലഞ്ഞിക്കൽ

സംഗീതം : ആലപ്പി ബെന്നി

ആലാപനം : ഫാ. അലോഷ്യസ് എ ഫെർണാണ്ടസ്

എഡിറ്റ് : ബാബു മാതിരപ്പള്ളി


അംബര വീഥിയിൽ മാലാഖമാർ പാടുന്നു
ആരോമൽ പൈതലിനായ് സ്തുതിഗീതങ്ങൾ - 2
ആകുലർക്കാശ്വാസമേകാൻ
ലോകൈകരാജൻ പിറന്നു
ആടുകൾ മാടുകൾക്കിടയിൽ പിറന്നു - 2

chorus - ആരാധിക്കുന്നു ഞങ്ങൾ ഉണ്ണിയേശുവിനെ
ആമോദത്തോടെ വണങ്ങുന്നു

അമ്മയാം മേരിയും താതനാം യൗസേപ്പും
ആരോമൽ കുഞ്ഞിനെ വാഴ്ത്തി നിന്നു - 2
സകലോർക്കും രക്ഷകൻ പിറന്ന നേരം
സത്യമാം ദീപം തെളിഞ്ഞു വാനിൽ - 2
സന്മനസിൻ ഉടയോരിൽ ശാന്തി നിറഞ്ഞു


രാജാക്കന്മാർ വന്നണഞ്ഞു
പൊന്നും മീറയും കുന്തിരിക്കവുമായ് - 2
കാലിത്തൊഴുത്തിലെ പൈതലിൻ മുന്നിൽ
കാണിക്കയർപ്പിച്ചു വണങ്ങി നിന്നു - 2
തിരുമുഖം കണ്ടവർ ധന്യരായ്


അംബര വീഥിയിൽ മാലാഖമാർ പാടുന്നു
ആരോമൽ പൈതലിനായ് സ്തുതിഗീതങ്ങൾ - 2
ആകുലർക്കാശ്വാസമേകാൻ
ലോകൈകരാജൻ പിറന്നു
ആടുകൾ മാടുകൾക്കിടയിൽ പിറന്നു - 2

chorus - ആരാധിക്കുന്നു ഞങ്ങൾ ഉണ്ണിയേശുവിനെ
ആമോദത്തോടെ വണങ്ങുന്നു




                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com