അടിപൊളി കരോൾ സൊങ്ങ്
മിന്നുമഴകേ സ്നേഹമൂറും കുഞ്ഞു പൈതലേ
ബേത്ലഹേമിലായി വന്നു പിറന്ന
കണ്മണിയെ ദൈവപൈതലേ
മഞ്ഞുനിറഞ്ഞ ബദലഹേമിൽ
ദൈവപുത്രൻ ജാതനായി
സ്നേഹവുമായി നിത്യജീവനുമായി
കിരീടവും പൊൻ വെള്ളിയും ഇല്ല
നിത്യ രാജ മിശിഹാ പിറന്നു
നിത്യ രക്ഷയെ ദാനമായി നൽകാൻ
യേശു പിറന്നു ഇതാ..
സ്വർലോകം വെടിഞ്ഞു വന്നു ഭൂവിൽ
പാപിയാമെന്നെ തേടി വന്നു
ഇല്ലില്ലിതുപോൽ നല്ലൊരു ഇടയൻ
പ്രാണൻ തന്ന ഇടയൻ...
