വീണ്ടും കേൾക്കാനും പാടാനും കൊതിക്കുന്ന ദിവ്യകാരുണ്യ ഗാനം
Ninoy
കുറവുകൾ ഉള്ളൊരീ ജീവിതം തന്നു
കുറവുകൾ ഉള്ളൊരീ ജീവിതം തന്നു
കൃപയാൽ നിറച്ചിടും എന്റെ ഈശോ
കൂടെ വസിക്കുവാൻ കുർബാനയായി
ഹൃദയത്തിന് രാജനാം എന്റെ ഈശോ
കണ്ണീരുമായി ഞാൻ തിരുമുൻപിൽ അണഞ്ഞപ്പോൾ
മാറോടു ചേർത്തെന്നെ അനുഗ്രഹിച്ചു
നാഥാ നിനക്കായ് ഞാൻ പാടിടുമേ
നാഥാ നിനക്കായ് ഞാൻ ജീവിക്കുമെ
ഈ ജീവനുള്ള കാലം മുഴുവൻ
നാന്ദിയാൽ എൻ മനം സ്തുതിച്ചീടുമേ
നീ തന്ന കഴിവുകൾ കുറവുകളായ കരുതി
ദാനമാം ജീവിതം വെറുത്തു പോയി
സ്നേഹമാം ഈശോ എന്നിൽ അലിഞ്ഞപ്പോൾ
സ്നേഹമായി മാറുക സാധ്യമായി
സഹനങ്ങളാലെ തളരുന്ന നേരമെൻ
കരം പിടിച്ചുയർത്തിയോൻ നീ മാത്രമേ
നീ മാത്രമാണെന്റെ ആലംബമേ
സ്നേഹം തണുത്തൊരെൻ മലിനമാം ഹൃത്തിൽ
കാരുണ്യക്കടലായ് നീ പെയ്തിറങ്ങി
പാപത്താൽ വ്രണിതമാം എൻ മാനസത്തെ
നിൻ ദിവ്യസ്നേഹത്തിൽ ചേർത്തണച്ചു
നിൻ മാംസരക്തത്തിന് നനവ് പറ്റിച്ചേർന്നു
അതിലൊന്ന് ചുംബിക്കാൻ മനം കൊതിപ്പൂ
നീ മാത്രമാണെന്റെ സൗഭാഗ്യമേ
