ആരാധ്യനായവൻ ശീലകളിൽ
aaraadhyanaayavan sheelakalil
"ആരാധ്യനായവൻ ശീലകളിൽ
ആരാവിലന്നുറങ്ങി കുളിരിൽ (2)
രാജഗേഹമില്ല പരിജാരകവൃന്ദമില്ല
രാജഗേഹമില്ല പരിജാരകവൃന്ദമില്ല (2)
രാജാധിരാജനെ വാഴ്ത്താൻ സേവകരില്ല
ആരാധ്യനായവൻ ശീലകളിൽ
ആരാവിലന്നുറങ്ങി കുളിരിൽ
അമ്പരത്തിൽ മിന്നി താരം
അമ്പരപ്പിൽ നിന്നു ലോകം
സർവ്വവും ചമച്ച നാഥനോ കുടിലിൽ (2)
ആ ചെറുകുടിലിൽ ആ ധനുരാവിൽ (2)
ലോകൈക നാഥൻ ഉറങ്ങി
ആരാധ്യനായവൻ ശീലകളിൽ
ആരാവിലന്നുറങ്ങി കുളിരിൽ (2)
രാജഗേഹമില്ല പരിജാരകവൃന്ദമില്ല (2)
രാജാധിരാജനെ വാഴ്ത്താൻ സേവകരില്ല
ആരാധ്യനായവൻ ശീലകളിൽ
ആരാവിലന്നുറങ്ങി കുളിരിൽ (2)"
