• waytochurch.com logo
Song # 29947

രാജരാജാധിരാജനാം

BB choir


*M* രാജരാജാധിരാജനായ് ദേവദേവാധി ദേവനായ്
ഉണ്ണിയേശു പിറന്നു ബെതലഹേമിലെ പുൽതൊഴുത്തിൽ
*M* ഹാലേലൂയാ പാടിടാം തിരുനാമം വാഴ്ത്തിടാം
*F* അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഈ ഭൂമിയിൽ മർത്യനു ശാന്തി
*M, F* അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഈ ഭൂമിയിൽ മർത്യനു ശാന്തി

*M* മഞ്ഞണിഞ്ഞ താഴ്‌വരയിൽ കാലികൾ മേയും പുൽതൊഴുത്തിൽ
പാരിന്റെ രക്ഷകനായി
ദൈവത്തിൻ പുത്രൻ പിറന്ന ദിനം
*M* ഹാലേലൂയാ പാടിടാം തിരുനാമം വാഴ്ത്തിടാം
*F* അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഈ ഭൂമിയിൽ മർത്യനു ശാന്തി
*M, F* അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഈ ഭൂമിയിൽ മർത്യനു ശാന്തി

*F* താരകം നോക്കി രാജാക്കന്മാർ
പൈതലാം ഉണ്ണിയെ വണങ്ങി
ഏശാവിൻ പ്രവചനം പൂർത്തിയായി
ദാവീദിൻ ഗോത്രത്തിൽ ജാതനായി

*F* രാജരാജാധിരാജനായ് ദേവദേവാധി ദേവനായ്
ഉണ്ണിയേശു പിറന്നു ബാത്‌ലഹേമിലെ പുൽതൊഴുത്തിൽ
*F* ഹാലേലൂയാ പാടിടാം തിരുനാമം വാഴ്ത്തിടാം
*M* അത്യുന്നതങ്ങളിൽ ദൈവമഹത്വം
ഈ ഭൂമിയിൽ മർത്യനു ശാന്തി
*M, F* അത്യുന്നതങ്ങളിൽ ദൈവമഹത്വം
(ഈ ഭൂമിയിൽ മർത്യനു ശാന്തി) *3*


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com