• waytochurch.com logo
Song # 30226

വെൺമഞ്ഞിൻ വെള്ളരി


വെൺമഞ്ഞിൻ വെള്ളരി പ്രാവുപോലെ
തൂമഞ്ഞിൽ വിടരും പൂവുപോലെ
എന്നേശുവേ എൻനായകാ
എൻ ഹൃത്തിൽ വന്നു നീ വാഴേണമേ ( 2 )

നിത്യവും ജീവിത യാത്രയതിൽ
തണലായ്‌ കൂടെ നിൽക്കേണമേ ( 2 )

നീറും മനസ്സിൻ വേദനയിൽ
നിറയും കണ്ണുനീർ തുടച്ചിടുവാൻ
നിൻ സ്നേഹമെങ്ങും ഒഴുക്കേണമേ....

വെൺമഞ്ഞിൻ വെള്ളരി പ്രാവുപോലെ
തൂമഞ്ഞിൽ വിടരും പൂവുപോലെ
എന്നേശുവേ എൻനായകാ
എൻ ഹൃത്തിൽ വന്നു നീ വാഴേണമേ ( 2 )

അന്യരിൽ നിൻ മുഖം ദർശിച്ചീടാൻ
അടിമകൾക്കാശ്വാസം പകർന്നിടുവാൻ ( 2 )

നിൻ ത്യാഗമെങ്ങും അറിയിച്ചീടാൻ
നിൻ രക്ഷയെങ്ങുമറിയിച്ചീടാൻ
നിൻ ആത്മശക്തിയാൽ

വെൺമഞ്ഞിൻ വെള്ളരി പ്രാവുപോലെ
തൂമഞ്ഞിൽ വിടരും പൂവുപോലെ
എന്നേശുവേ എൻനായകാ
എൻ ഹൃത്തിൽ വന്നു നീ വാഴേണമേ ( 2 )
നിൻ സ്നേഹമെങ്ങും ഒഴുക്കേണമേ....


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com