• waytochurch.com logo
Song # 30295

അനശ്വരം


ദിവ്യകാരുണ്യമേ... ദിവ്യകാരുണ്യമേ...
അൾത്താരയിൽ വാഴും കൂദാശയെ...
പാപിയാമെനുള്ളിൽ എഴുന്നള്ളണേ
അനശ്വരസ്നേഹമായി എന്നിൽ വാഴണമേ...(2)

മൃദുവായ ഹൃദയത്തിൻ പള്ളിയിൽ - അവിടുത്തെ
സാന്നിധ്യം എന്നും കാവലാകേണം
മാലിന്യമേറുമെൻ പാപഭാരമെല്ലാം
മാറിൽ ചേർത്തു നീ പൊറുത്തീടണം
മരുഭൂമി പോലെൻ നൊമ്പര ജീവിതത്തിൽ
മന്നയായ് തീരണമേ... (2)
നിത്യം കുർബാനയായ് മാറണമേ....ദിവ്യ

നീറുന്ന ഓർമ്മതൻ നോവുംഭാരമേറി
മനമുരുകി ഞാനേറെ തളരും നേരം
സ്നേഹത്തിൻ കുളിർക്കാറ്റായ് അരികിലെത്തീടണേ
നിൻ തിരുഹൃദയത്തിൽ അഭയമേകണേ
മണ്ണിലെൻ യാത്രയിൽ തളരാതെ താങ്ങുവാൻ
അപ്പമായ് വാഴേണമേ (2)
നിത്യം കുർബാനയായ് മാറണമേ.


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com