അക്കരെ നാട്ടിലെൻ വാസമേകിടാൻ
Akkare nattilen vaasamekidan
അക്കരെ നാട്ടിലെൻ വാസമേകിടാൻ
അൻപെഴും നായകൻ വന്നിടാറായ്
നമ്മെ വീണ്ടതാം യേശു നായകൻ
വീണ്ടും വന്നിടാൻ കാലമായല്ലോ
ദൂതരിൻ ആരവം കേട്ടിടാറായ്
കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2)
വിണ്ണതിൽ നിത്യമാം വാസമൊരുക്കി
വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ...
ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2)
ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
പാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ...
വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2)
ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ...