• waytochurch.com logo
Song # 6572

daivathin paithale kleshikkaദൈവത്തിൻ പൈതലെ ക്ളേശിക്ക വേണ്ട


ദൈവത്തിൻ പൈതലെ ക്ളേശിക്ക വേണ്ട നീ
നിൻ ദൈവം ശക്തനാം ദൈവം താൻ
1 കളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻ
നിന്നുടെ ദൈവമെന്നോർക്ക നീ;- ദൈവ...
2 മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെ
വിടുവിച്ച വൻ കരം ഉള്ളവൻ;- ദൈവ...
3 യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻ
നിന്നോടു കൂടെന്നും ഉണ്ടല്ലോ;- ദൈവ...
4 മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ച
കാരുണ്യവാനല്ലോ നിൻ പ്രിയൻ;- ദൈവ...
5 പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്ത
യിസ്രയേലിൻ ദൈവം നിൻ പ്രിയൻ;- ദൈവ...
6 കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻ
തിരകൾ അടക്കിയോൻ നിൻ പ്രിയൻ;- ദൈവ...
7 കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയും
നല്കിയ ദൈവം താൻ നിൻ പ്രിയൻ;- ദൈവ...
8 ചെറിയ അഞ്ചപ്പത്താൽ അയ്യായിരങ്ങളെ
പോഷിപ്പിച്ചോനല്ലോ നിൻ പ്രിയൻ;- ദൈവ...
9 ദാഹിക്കുവോർക്കെല്ലാം ജീവ ജലം നല്കും
ജീവൻ ഉറവ താൻ നിൻ പ്രിയൻ;- ദൈവ...
10 ഭാരങ്ങൽ ഒക്കെയും തൻ മേൽ നീ വെയ്ക്കുക
എല്ലാം ചുമന്നിടും ശക്തനിൽ;- ദൈവ...

Daivathin paithale kleshikka venda nee
Nin daivam shakthanam daivam than
1 kalimanninal ninne srishticha daivam than
ninnude daivamennorkka nee;- daiva..
2 misrayeemin adimayil ninnu than makkale
viduvicha van karam ullavan;- daiva..
3 israyel janathinay chenkadal bhagichon
ninnodu koodennum undallo;- daiva..
4 marubhoovil mannayal avare poshippicha
kaarunyavanallo nin priyan;- daiva..
5 paara pilarnnu than janathin daham theertha
Israyelin daivam nin priyan;- daiva..
6 kadalinmel nadannavan kaattine shasichon
thirakal adakkiyon nin priyan;- daiva..
7 kurudarkku kazhchayum chekidarkku kelviyum
nalkiya daivam than nin priyan;- daiva..
8 cheriya anch’appathal ayyayirangale
poshippichonallo nin priyan;- daiva..
9 dhahikkuvorkkelam jeeva jalam nalkum
jeevan urava than nin priyan;- daiva..
10 bharangal okkeyum than mel nee veykkuka
ellam chumannidum shakthanil;- daiva..

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com