• waytochurch.com logo
Song # 6991

ithranalum njan arinjathalle ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ


ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
എത്രയോ നല്ലവൻ എന്റെ ദൈവം
ഇത്രനാളും ഞാൻ രുചിച്ചതല്ലേ
എത്രയോ നിസ്തുലം അവന്റെ സ്നേഹം
എണ്ണിക്കൂടാത്തതാം നന്മകൾ നൽകി
ഇന്നയോളമെന്നെ നടത്തിയില്ലേ...
1 കാലിടാതെൻ മനമിടാതെ
കാതരവഴികളിൽ കൂടെവരും
ഞാൻ വീണുപോയാൽ തൻ ഭുജങ്ങൾ
നീട്ടിയെന്നെ താങ്ങുമവൻ;- എണ്ണിക്കൂടാ...
2 ജീവിത വേനൽ ചൂടിലെൻ ജീവൻ
വാടിയുലഞ്ഞു കരിഞ്ഞാലും
തൻ സ്നേഹമഴയാലെന്നിൽ തൻ പുതു-
ജീവനേകും ദൈവമവൻ;- എണ്ണിക്കൂടാ...
3 കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും
കൂടെയുണ്ടെന്നുടെ നല്ലിടയൻ
ഞാൻപോലുമറിയാതെന്റെ വഴിയിൽ
കാവലായിടും സ്നേഹമവൻ;- എണ്ണിക്കൂടാ...

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com