• waytochurch.com logo
Song # 7021

ജീവനും തന്നു എന്നെ വീണ്ടെടുത്

Jeevanum thannu enne veendedutha


ജീവനും തന്നു എന്നെ വീണ്ടെടുത്ത
യേശുനാഥാ നിൻ കൃപക്കായ്‌
സ്തുതി സ്തോത്രം എന്നുമേ. (2)
1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞു
പാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)
പാപം പേറി ശാപശിക്ഷ മാറി
യേശുനാഥാ നിൻ കൃപക്കായ്‌
സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു
2.പാരിൽ നിന്റെ സാക്ഷിയായെൻ ജീവകാലം പാർത്തിടും
പാവനാത്മ നിന്റെ പാതെ എന്നും ഞാൻ നടന്നിടും (2)
താതൻ മുമ്പിൽ പക്ഷ വാദം ചെയ്യും
യേശുനാഥാ നിൻ കൃപക്കായ്‌
സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു
3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയും
നിത്യ സ്നേഹ ബന്ധമേകി രക്തംചിന്തി വീണ്ടതാൽ (2)
ദൈവ ഭവനത്തിനഗംമായ്‌ ഞാൻ
യേശുനാഥാ നിൻ കൃപക്കായ്‌
സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com