• waytochurch.com logo
Song # 7065

കണ്ണുനീർ കാണുന്ന എന്റെ ദൈവം

Kannuneer kanunna ente daivam


കണ്ണുനീർ കാണുന്ന എന്റെ ദൈവം
കരതലത്താൽ കണ്ണീർ തുടച്ചീടുമേ
വേദന അറിയുന്ന എന്റെ ദൈവം
സാന്ത്വനമേകി നടത്തീടുമേ
കലങ്ങുകില്ല ഞാൻ ഭ്രമിക്കയില്ല
തളരുകില്ല ഞാൻ തകരുകില്ല
പ്രാർത്ഥന കേട്ടവൻ വിടുവിച്ചിടും
ആനന്ദമായവൻ വഴി നടത്തും
സിംഹത്തിൻ ഗുഹയിൽ ഇറങ്ങിയ ദൈവം പ്രാർത്ഥനയ്ക്കുത്തരം നൽകിടുമേ വൈരികളെനിക്കെതിരായ് വരുമ്പോൾ വചനമയച്ചെന്നെ ബലപ്പെടുത്തും;- കലങ്ങുകില്ല...
മോറിയ മലയിലെ യാഗഭൂമിയതിൽ
ദൈവീക ദർശനം കണ്ടതുപോൽ
പരീക്ഷകൾ നിരന്തരം ഉയർന്നിടുമ്പോൾ
അത്ഭുത ജയം നൽകി പരിപാലിക്കും;- കലങ്ങുകില്ല...
ചെങ്കടലിൽ വഴി ഒരുക്കിയ ദൈവം
ജീവിതയാത്രയിൽ വഴി ഒരുക്കും
വാഗ്ദത്തമഖിലവും നിവർത്തിച്ച നാഥൻ വാക്കുമാറാതെന്നെ അനുഗ്രഹിക്കും;- കലങ്ങുകില്ല...


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com