Karthadhi karthavakumകർത്താധി കർത്താവാകും യേശുമഹേശ
കർത്താധി കർത്താവാകും യേശുമഹേശ
നീ വാഴ്കാ, വാഴ്കാ, വാഴ്കാ
1.സ്വർഗ്ഗഭൂമികൾ വാക്കാൽ നിർമ്മിച്ചു
നിയന്ത്രിക്കുന്നവനേശൂ
പാപികൾക്കു നിത്യജീവൻ കൊടുപ്പാൻ
ജീവനും നൽകിയ ക്രിസ്തേശു
ഇന്നു ഉയിർത്തു ജീവിക്കുന്നേശു
ഇന്നു ഉയരത്തിൽ ജീവിക്കുന്നേശു;- കർത്താ
2.കാന്തയാം നമ്മെ ചേർപ്പാനായി
വേഗത്തിൽ വന്നീടും മണവാളൻ
ഭൂമിയെ മുഴുവൻ നീതിയിൽ ഭരിക്കൂം
ന്യായാധിപനായി വരുമല്ലോ
രാജാവായ് താൻ വാഴും
രാജരാജാവായ് താൻ വാഴും;- കർത്താ