Karunyavane karunyavaneകാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യം ചൊരിയൂ കരുണാനിധേ
കൃപാനിധിയേ കൃപാനിധിയേ
കൃപയേ ചൊരിയൂ കൃപാനിധിയേ
അവിടുത്തെ കാരുണ്യത്താൽ
മാത്രം അനുഗ്രഹം പ്രാപിച്ചീടും
അവിടുത്തെ കൃപയാൽ മാത്രം
ഞങ്ങൾ അനുദിനം ജീവിച്ചീടും
1 ലോകത്തിൽ എന്തെല്ലാം ഭവിച്ചാലും
ലോക പാലകനെന്നും കൂടെയുണ്ട്
അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ
അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ...
2 സ്നേഹിതരായവർ അരികിലെത്തി ലോക
സ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ
നിത്യമാം സ്നേഹം എന്നിൽ പകർന്ന്
നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..
3 ആത്മാവിൻ നിറവിൽ ആരാധിക്കാൻ
അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ
ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച്
അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..