കോടി കോടി ദൂതരുമായി യേശുരാജൻ വ
Kodi kodi dootharumaay
കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരം
മരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടും
കർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾ
ഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെ
ഹലേലുയ്യാ... ഹലേലുയ്യാ... (8)
ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശം
ക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടും
വാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറും
ഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെ
ഹലേലുയ്യാ... ഹലേലുയ്യാ... (8)
അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകും
ഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രം
സമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാം
ഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെ
ഹലേലുയ്യാ... ഹലേലുയ്യാ... (8)