• waytochurch.com logo
Song # 7163

krupa mathiye tiru krupa mathiyeകൃപമതിയേതിരു കൃപമതിയേതവ


കൃപമതിയേ-തിരു കൃപമതിയേ-തവ
സ്നേഹവും കരുണയും മതിയെനിക്ക്
തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ
തിരു മാർവ്വിടം എനിക്കു നൽ മറവിടമാം
1 അഗ്നി ശോധനയിൻ നടുവിൽ
ഞാൻ തളർന്നുപോകാതെ
സാന്ത്വനമാം തിരുമൊഴികൾ
എന്റെ ഉള്ളത്തെ തണുപ്പിക്കയാൽ;- കൃപമതിയേ...
2 ലോകം കൈവെടിഞ്ഞാലും
ശോക ഭാരമേറിയാലും
തിരുവചനം എനിക്കു ബലം
തിരുസന്നിധിയെൻ ശരണം;- കൃപമതിയേ...
3 എന്റെ ഭാരങ്ങൾ താൻ വഹിക്കും
എന്റെ കണ്ണുനീർ മാറിടുമേ...
തിരുക്കരങ്ങൾ എനിക്കു തുണ
തിരുനാമമെൻ ആനന്ദവും;- കൃപമതിയേ...
4 എന്റെ പാപശാപങ്ങൾ
ക്രൂശിൽ താൻ വഹിച്ചല്ലോ
ഒരുക്കിയവൻ വലിയ രക്ഷ
തന്റെ വൻകൃപയാൽ എനിക്കായ്;- കൃപമതിയേ...

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com