Nin Sneham ennum njaanനിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്
നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽ
എൻ മാനസം എന്തിൻ എനിക്കു
നിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽ
ഈ അധരങ്ങൾ എന്തിൻ എനിക്കു
ഈ ജീവിതം എന്തിൻ എനിക്കു
1.ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വ
പുത്രനെ നൽകിയ ദൈവസ്നേഹം
കാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചു
മൽ ശിക്ഷകൾ നീക്കിയ സ്നേഹം;- നിൻ സ്നേഹം
2.ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെ
മാത്രതോറും താങ്ങി നടത്തും സ്നേഹം
താതൻ വലഭാഗേ പക്ഷവാദം ചെയ്യതു
സദാ ജീവിക്കുന്ന സ്നേഹം;- നിൻ സ്നേഹം
3.മേഘത്തിൽ എന്നെ തൻഭവനം ചേർക്കുവാൻ
വേഗത്തിൽ വന്നീടും പ്രിയൻ സ്നേഹം
ആനന്ദം നിറഞ്ഞെന്നും അവിടെയും പാടുമി
അനന്തമാം ഗാനം ദൈവസ്നേഹം;- നിൻ സ്നേഹം