Nirmala snehathinuravidamayനിർമ്മല സ്നേഹത്തിനുറവിടമായി
നിർമ്മല സ്നേഹത്തിനുറവിടമായി
സ്വർഗ്ഗെ നിന്നും താണിറങ്ങി വന്ന
ദേവൻ, മമ പാപം പേറി ക്രൂശിൽ യാഗമായി
ദേവൻ, മമ ശാപം പേറി ക്രൂശിൽ യാഗമായി
1.അതിക്രമത്തിൽ മരിച്ച എന്നെ
പുതു ജീവൻ തന്നു കൂടെ ഉയിർപ്പിച്ചു താൻ (2)
കുറവെല്ലാം തന്നിൽ തീർത്തു വീണ്ടും-ഏദൻ
പറുദിസയിൽ പരിപൂർണ്ണനാക്കിടും;- നിർമ്മല...
2.കുപ്പയിൽ നിന്നും എന്നെ ഉയർത്തി-ദൈവ
പ്രഭുൾക്കൊപ്പം സ്വർഗ്ഗെ തന്നിലിരുത്തി
ദിവ്യ സ്വഭാവത്തിനു കൂട്ടാളിയാക്കി-എന്നിൽ
നവ്യ ഫലം നിറപ്പാൻ ചെത്തി നന്നാക്കി;- നിർമ്മല..
3.ക്രിസ്തുയേശുവിൻ എളിയ ശിഷ്യനായി-സത്യ
സുവിശേഷ യഗ്നത്തിൻ ഓട്ടം തികച്ചും
വിശ്വസ്ഥനായി ക്രിസ്തു യോദ്ധാവെങ്ങും-സത്യ
വിശ്വാസത്തെ കാത്തുനിത്യം പോരാടുന്നു;- നിർമ്മല...
4.രാജരാജനായി വേഗം വന്നീടും-ദൈവ
രാജ്യമീ പാരിൽ സ്ഥാപിക്കുവാൻ
നീതിയിൽ താൻ ഭരിക്കുമെന്നും-അന്നു
പ്രതിഫലം നൽകീടും തൻ ദാസർക്കു;- നിർമ്മല...