Papiyam nine thedi paarithilപാപിയാം നിന്നെ തേടി പാരിതിൽ വന
പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻ
നിൻപാപം മുറ്റുംഏറ്റെടുത്തു നിന്റെ പേർക്കായി യാഗമായി
1.പാവനൻ നിർമ്മലൻ പവിത്രനും നിർദോഷനും
പാപമോ അറിയാത്തവൻ പാപമേ ഇല്ലാത്തവൻ
പരിശുദ്ധനവൻ ദൈവപുത്രൻ നിന്റെ പേർക്കായ് പാപമായി.
2.നിൻപാപത്തിൻ ഭാരത്താൽ രക്തവും വിയർത്തവൻ
നിൻപാപത്തിൻ ഫലമാം മരണവും നരകവും
പരമരക്ഷകൻ യേശു നാഥൻ നിന്റെ പേർക്കായ് ഏൽക്കുന്നു.
3.ദൈവകോപ തീയ്യതിൽ വെന്തെരിഞ്ഞവൻ ദഹിക്കുന്നു
കാൽവറിക്രൂര ക്രൂശതിൽ കാൽകരങ്ങൾ വിരിച്ചു താൻ
കാരിരുമ്പിനാണിയിൽ നിന്റെ പേർക്കായ് ചാകുന്നു.