• waytochurch.com logo
Song # 7608

prananatha yeshudevaപ്രാണനാഥാ യേശുദേവാ


പ്രാണനാഥാ യേശുദേവാ
ജീവൻ തന്ന എൻരക്ഷകാ
നിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നു
നിൻ നാമം ഞാൻ ഉയർത്തുന്നു.
1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾ
കാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾ
തേടി വന്നു എന്നെ കണ്ടെത്തുവോളവും
തോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;- പ്രാണനാഥാ
2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേ
താതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേ
ആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേ
എൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com