• waytochurch.com logo
Song # 7610

പ്രാണപ്രിയ യേശു നാഥാ

Pranapriya yeshu natha nin


പ്രാണപ്രിയ യേശു നാഥാ
നിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ
ജീവൻ തന്നു വീണ്ടെടൂത്ത
നിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ
1.എനിക്കായി മനുഷൃനായി ഭൂവിൽ വന്നോ
ഏറ്റവും ദരിദ്രനായി തീർന്നുവന്നോ
പാപം ഇല്ലാത്തവനായി ജീവിച്ചുവോ
ദൈവത്തിൻ വിശുദ്ധി തെളിയിച്ചുവോ
എന്റെ പാപം മുഴുവനും വഹിച്ചവന്നോ
കഠിന പാപിയെന്നപോൽ മരിച്ചുവന്നോ;- പ്രാണപ്രിയ
2.എനിക്കായി ജീവൻ തന്ന യേശുവിനായി
എന്റെ ജീവിതം ഞാൻ സമർപ്പിക്കുന്നേ
യേശുവിൻ ബലത്താലെ യുദ്ധം ചെയ്തും
പാപത്തിൽ വീഴാതെ കാത്തുകൊണ്ടും
നിത്യത മുഴുവൻ നിലനിൽക്കും
ജീവിതങ്ങൾ തീയിൽ നിന്നും വലിച്ചെടുക്കും;- പ്രാണപ്രിയ
3.എനിക്കായി ഭവനം താൻ ഒരുക്കീടുന്നു
വേഗത്തിൽ വന്നു എന്നെ ചേർത്തിടുമെ
നിത്യത മുഴുവൻ എൻ പ്രിയൻ മുഖം
ദർശിച്ചു സ്വർഗ്ഗത്തിലും ആരാധിച്ചീടും
ആണിപ്പാടുള്ള പാദങ്ങളിൽ
ആനന്ദബാഷ്പ്പങ്ങളെ അർപ്പിച്ചുകൊണ്ടും;- പ്രാണപ്രിയ


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com