• waytochurch.com logo
Song # 7731

ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ

Shalemin rajaneka daivathin puthran


ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്
മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽ
വേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റി
ശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ!!
1.വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നു
വിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നു
ദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു
സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും;-
2.ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടും
ദൈവ കൃപ, സത്യം, തേജസ്സും നിറഞ്ഞുകൊണ്ടും
വചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടും
കൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ, മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും;-


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com