സ്വർഗ്ഗിയ നാഥാ ജീവന്റെ ദാതാ
Swargiya naathaa jeevante datha
സ്വർഗ്ഗിയ നാഥാ ജീവന്റെ ദാതാ
സ്വർഗ്ഗസേനകൾ സദാ സ്തുതിച്ചീടും ദേവ
കർത്താധി കർത്താവാം രാജാധി രാജാവേ
വീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)
1.പാപികളാം നമ്മെ തേടി വന്നു
കണ്ടെത്തുംവരെയും അന്വേഷിച്ചു
പാപപരിഹാരാർത്ഥം ചോര ചിന്തി വീണ്ടെടുത്തതാൽ
നന്ദിയോടടിയങ്ങൾ അങ്ങെ വാഴ്ത്തീടുന്നിന്നും
വീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)
2.ജീവിതം കർത്താവിന്നർപ്പിച്ചാലും
സാക്ഷിയായി മരണം വരിച്ചീടിലും
സീമയറ്റുള്ളതൻ നിത്യസ്നേഹത്തിന് ബദലാകുമോ?
ഉയിർത്തുന്നു പൊൻനാമം പാരിതിലിന്നെങ്ങും
വീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)