യേശു നല്ലവൻ യേശു വല്ലഭൻ
Yeshu nallavan Yeshu vallabhan
യേശു നല്ലവൻ യേശു വല്ലഭൻ
ആശ്രിതർക്കെല്ലാം താൻ പരിചയാം
ഇന്നലെയും ഇന്നുമെന്നുംതാൻ അനന്യനാം (2)
വന്നീടുംവേഗം നമ്മെ തന്നിൽ ചേർത്തീടാൻ
1.ഈശാനമൂലനാം കൊടുങ്കാറ്റിനാൽ ഈ
വിശ്വാസ ജീവിത തോണി അലഞ്ഞീടുമ്പോൾ
വിശ്വാസ നായകൻ താൻ കൂടെ വരും
പ്രശാന്തമാക്കീടും വൻ കാറ്റും കോളും
അങ്ങെകരയിൽ നമ്മെ എത്തിക്കുവാൻ (2)
ഇങ്ങമരത്തുണ്ടു രക്ഷാ നായകൻ
2.ശത്രുവിൻ കഠിനമാം വൻചൂളയിൽകൂടി
മിത്രമായി ദൈവപുത്രൻ കൂടെ നടന്നീടും
കെട്ടുകൾ പൊട്ടിച്ചു നമ്മെ സ്വതന്ത്രരാക്കി
ഒട്ടും മാറാതെ വല്ലഭൻ വഴി നടത്തും
സിംഹകുഴിയിലും നാഥൻ ഇറങ്ങി വരും (2)
മഹാരക്ഷ നല്കി കാന്തൻ വിടുവിക്കും