Yeshu raja varika vegamയേശു രാജാ വരികാ വേഗം
യേശു രാജാ വരികാ വേഗം
ഈ ഭൂമിയെ നീതിയിൽ ഭരിപ്പാൻ
വേഗം വരാമെന്നുര ചെയ്ത
കർത്താധികർത്താ വേഗം വരികാ
1.ഈ ലോകം പാപത്താൽ നിറഞ്ഞും
അശുദ്ധി ദിനം ദിനം ഉയർന്നും
ദൈവ ഭയം ലേശമില്ലാത്ത തലമുറകൾ വരുന്നല്ലോ
ദൈവത്തെ വേണ്ടാത്തൊരു വലിയ കുട്ടത്തെ ഇതാ നാം കാണുന്നു
2.ക്രിസ്തുവിൻ നാമം ധരിച്ചോർ
തന്നെയതിൻ ശക്തി ഇല്ലാതാക്കീടുന്നു
ഭക്തിയിൻ വേഷം ധരിച്ചു ക്രിസ്തു നാമത്തെ ദുഷിക്കുന്നോർ ഏറുന്നു
സാത്താന്യ ശക്തിയെ മുഴുവൻ നിത്യമായ് ജയിച്ചു കീഴടക്കി
യേശുവിൻ നാമം മാത്രമെന്നും ഈ ഭൂവിലെങ്ങും ഉയരട്ടെ
3.ക്രൂശിൻ സ്നേഹം നമ്മിൽകൂടി
ഉലകം മുഴുവനും ഇന്നും അറിയട്ടെ
മനസ്സലിവിൻ ഹ്യദയം നമ്മിലും ലോകമെങ്ങും കാണട്ടെ
ആരും നശിച്ചു പോകാതിരിപ്പാൻ
നമ്മുക്കൊരുമിച്ചു പ്രവർത്തിക്കാം.