• waytochurch.com logo
Song # 12706

ക്യാല് ആദിതാളം CSIKerla141


 ക്യാല്‍ - ആദിതാളം
പല്ലവി
ഈ ചെറു പൈതങ്ങളെ (ലിനെ)
ഏറ്റുകൊള്‍ ഈശോ.
അനുപല്ലവി
പാരില്‍ ശിശുവായ് വന്ന
പരനേ രക്ഷാകരനേ - (ഈ..)
ചരണങ്ങള്‍
1. പണ്ടു ബാലരെ കൈയ്യി-ലെടുത്തനുഗ്രഹിച്ചോനേ
"പൈതങ്ങള്‍ എന്‍മുന്‍ വരാന്‍
വിടുവിന്‍" എന്നുരച്ചോനേ - (ഈ..)

2. ബാലകരോടു സ്നേഹം - ഏറിയ നല്‍ പിതാവേ
പക്ഷത്തോടീ ബാലരെ (നെ,യെ)
തിരുപുത്രരാ (ത്രനാ,ത്രിയാ) ക്കേണമേ - (ഈ..)

3. ബാലര്‍ക്കും മോക്ഷഭാഗ്യം - ഒരുക്കിയ രക്ഷകനേ
യാഗമായ്‌ ബാലര്‍ക്കായും
മരിച്ച ദൈവകുഞ്ഞാടെ - (ഈ..)

4. സ്നാനത്തോടെ വിശുദ്ധാ-ത്മാവെ അരുളേണമേ
നല്ല നിന്മക്കളാ(കനാ,കളാ)യി
വളര്‍ത്തി പാലിക്കേണമേ - (ഈ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com