seakamukamakumen manas sin re vithiyil ശോകമൂകമാകുമെന്‍ മനസ്സിന്റെ വീഥിയില്‍
ശോകമൂകമാകുമെന്‍ മനസ്സിന്റെ വീഥിയില്‍
കരുണ തന് വര്‍ഷമായ് ആര്‍ദ്രത തോന്നണേ
നൈവേദ്യമേകിടാന് അനുതാപവേളയില്
അനുവാദമേകുമോ അലിവിന്റെ നായകാ (ശോക..)
1
ഇരുള് വന്നു മൂടുമെന്‍ ഏകാന്ത യാത്രയില്‍
അരുതാത്തതൊക്കെയും അറിയാതെ ചെയ്തുപോയ് (2)
ക്ഷമിക്കുവാനാകുമോ എന്നോടെന് ദൈവമേ
ശിക്ഷയേതുമേല്ക്കുവാന് അരികിലായ് നില്പ്പു ഞാന്‍ (ശോക..)
2
നൊന്തു നീറുമെന്റെയീ ആശയറ്റ ജീവിതം
കാഴ്ചയായി വെച്ചിടാം കനിവു തോന്നിയേല്ക്കണേ (2)
പാപിയാണെങ്കിലും അനുതാപിയാണു ഞാന്‍
അകതാരില്‍ നിന്നുമീ ആത്മീയ യാചന (ശോക..)