• waytochurch.com logo
Song # 20508

kara kavinnealukum karunayin karannal കര കവിഞ്ഞൊഴുകും കരുണയിന് കരങ്ങള്


കര കവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
ഭൂമിയില്‍ ആരുടെത്?
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടെത്? (2)


എന്‍ മനമേ നീ പറയൂ
നിന്‍റെ ജീവന്‍റെ ജീവനേത്? (2)
1

പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങളാരുടെത്?
കാല്‍വരി മലയില്‍ നിന്നും ഒഴുകി വരും രുധിരത്തിന്‍
രോദനമാരുടെത്? (2) (എന്‍ മനമേ നീ..)
2

സുരസുഖമഖിലം മനുജന് ചൊരിയും
ദാനങ്ങളാരുടെത്?
ബെതലെഹേം പുല്‍ക്കൂട്ടില്‍ മാനുഷനിന്‍ മകനായി
ജീവിതമാരുടെത്? (2) (എന്‍ മനമേ നീ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com