കണ്ടാലോ ആളറിയുകില്ല
kandalo alariyukilla
കണ്ടാലോ ആളറിയുകില്ല
ഉഴവുചാൽ പോൽ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ല
ചോരയാൽ നിറഞ്ഞൊഴുകീടുന്നു (2)
മകനേ .. മകനേ .. നീ മാന്യനായിടുവാൻ
മകളേ .. മകളേ.. നീ മാന്യയായിടുവാൻ
കാൽവരിയിൽ നിനക്കായ് പിടഞ്ഞീടുന്നു
കാൽക്കരങ്ങൾ നിനക്കായി തുളയ്ക്കപ്പെട്ടു
മകനേ .. നീ നോക്കുക .. നിനക്കായി തകർന്നീടുന്നു
മകളേ.. നീ നോക്കുക .. നിനക്കായി തകർന്നീടുന്നു
ചുടു ചോര തുള്ളിയായി വീഴുന്നു
നിൻ പാപം പോകുവാൻ അല്ലയോ
മുള്ളുകൾ ശിരസ്സിൽ ആഴ്ന്നതും
നിൻ ശിരസ്സുയരുവനല്ലയോ (2)
മകനേ .. മകനേ .. നീ മാന്യനായിടുവാൻ
മകളേ .. മകളേ.. നീ മാന്യയായിടുവാൻ
കാൽവരിയിൽ നിനക്കായ് പിടഞ്ഞീടുന്നു
കാൽക്കരങ്ങൾ നിനക്കായി തുളയ്ക്കപ്പെട്ടു
മകനേ .. നീ നോക്കുക .. നിനക്കായി തകർന്നീടുന്നു
മകളേ.. നീ നോക്കുക .. നിനക്കായി തകർന്നീടുന്നു
