• waytochurch.com logo
Song # 30225

ലോകം എന്നെ


ലോകം....എന്നെ കൈവിടുമ്പോൾ...

ലോകം എന്നെ കൈവിടുമ്പോൾ
ആകുലത്താൽ മനം നീറിടുമ്പോൾ
കൈവിടുമോ കരുണാമയൻ
തള്ളിടുമോ പ്രാണപ്രിയൻ ( 2 )

ലോകം....എന്നെ കൈവിടുമ്പോൾ...

നിന്ദകളാലെൻ കൺകൾനിറഞ്ഞും
ആശ്രയമില്ലാതെൻ ഉള്ളം തകർന്നും ( 2 )

കേഴുന്ന നേരം നാഥൻ കരങ്ങൾ ( 2 )
ആശ്വാസമായെന്നെ ചേർത്തണയ്ക്കും
ക്രൂശതിലെന്നെ ചേർത്തണയ്ക്കും

ലോകം എന്നെ കൈവിടുമ്പോൾ
ആകുലത്താൽ മനം നീറിടുമ്പോൾ
കൈവിടുമോ കരുണാമയൻ
തള്ളിടുമോ പ്രാണപ്രിയൻ ( 2 )
ലോകം എന്നെ കൈവിടുമ്പോൾ...

തിരകളാൽ മുങ്ങിയെൻ ജീവിത പടകിനെ
തിരമീൽ നടന്നവൻ കരയ്ക്കണച്ചു. ( 2 )
കാറ്റും കോളും എത്രയടിച്ചാലും ( 2 )
ശാന്തനാക്കുന്നവൻ കൂടെയുണ്ട് ( 2 )

ലോകം എന്നെ കൈവിടുമ്പോൾ
ആകുലത്താൽ മനം നീറിടുമ്പോൾ
കൈവിടുമോ കരുണാമയൻ
തള്ളിടുമോ പ്രാണപ്രിയൻ ( 2 )
ലോകം എന്നെ കൈവിടുമ്പോൾ...


                                
Posted on
  • Song
  • Name :
  • E-mail :
  • Song No
  • Song youtube video link :
    Copy sharelink from youtube and paste it here

© 2025 Waytochurch.com